9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

കൊല്ലത്ത് മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി

Janayugom Webdesk
കൊല്ലം
March 5, 2024 6:25 pm

കൊല്ലം കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33)യാണ് മരിച്ചത്.
എഴും രണ്ടും വയസ്സുള്ള കുട്ടികളാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുംബപ്രശ്‌നമാണ് കൃത്യത്തിന് കാരണമെന്നാണ് നിഗമനം. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ അര്‍ച്ചനയേയും മക്കളേയും കണ്ടത്. കുട്ടികള്‍ക്ക് 70 ശതമാനം പൊള്ളലേറ്റു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടികളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അര്‍ച്ചനയുടെ ഭര്‍ത്താവ് പെയിന്റിങ് തൊഴിലാളിയാണ്. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Eng­lish Summary:Mother com­mit­ted sui­cide after set­ting her chil­dren on fire in Kollam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.