18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 14, 2024
December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024

ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ഈശ്വരപ്പ കര്‍ണാടകയിലെ ശിവമോഗയില്‍ മത്സരിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2024 10:26 am

മകന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ ശിവമോഗയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ബി എസ് യെദ്യരപ്പയുടെ മകന്‍ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാര്‍ത്ഥി. പ്രഖ്യാപനത്തില്‍ ഉറച്ചു നിന്നാല്‍ ശിവമോഗയില്‍ ബിജെപി ഇവിടെ ശക്തമായ വിമതഭീഷണി നേരിടേണ്ടിവരും.

നടന്‍ ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി .യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കുകയും മറ്റൊരു മകന്‍ രാഘവേന്ദ്രയ്ക്ക് ശിവമോഗയില്‍ വീണ്ടും ടിക്കറ്റ് നല്‍കുകയും ചെയ്തതിലാണ് ഈശ്വരപ്പയുടെ പ്രതിഷേധം. മകന്‍ കെ.ഇ. കാന്തേഷിനെ ഹാവേരിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം തള്ളിയത് യെദ്യൂരപ്പ കാരണമാണെന്നും ഈശ്വരപ്പ കുറ്റപ്പെടുത്തുന്നു.

Eng­lish Summary:
Esh­warap­pa will con­test from Shiv­mo­ga in Kar­nata­ka chal­leng­ing the BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.