22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 12, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

പഞ്ചാബില്‍ ബിജെപി രാഷ്ട്രീയ അഭയംതേടി ശിരോമണി അകാലിദളുമായി അടുക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2024 10:44 am

പഞ്ചാബില്‍ രാഷ്ട്രീയ നിലനില്‍പ്പിനായി തത്രപ്പെടുന്ന ബിജെപി ശിരോമണി അകാലിദളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനായി തയ്യാറെടുക്കുന്നു.ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണെന്ന് ബിജെപി വക്താവ് എസ് എസ്ചന്നി അറിയിച്ചു.അടുത്ത ദിവസം ചേരുന്ന എസ്‌എഡി കോർകമ്മിറ്റി യോഗം എടുക്കുന്ന തീരുമാനം നിർണായകമാകുമെന്ന്‌ പാർടി ജനറൽ സെക്രട്ടറി ദൽജിത്‌ സിങ്‌ ചീമ പറഞ്ഞു. 

സീറ്റ്‌ പങ്കിടൽ സംബന്ധിച്ച്‌ ബിജെപി മുന്നോട്ടുവച്ച നിർദേശത്തിൽ എസ്എഡിയുടെ നിലപാടാണ്‌ പ്രധാനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ 13 സീറ്റിൽ കോൺഗ്രസ്‌ എട്ടിടത്ത്‌ ജയിച്ചു. സഖ്യകക്ഷികളായിരുന്ന ബിജെപിക്കും എസ്‌എഡിക്കും രണ്ടുവീതം കിട്ടി. എഎപി ഒരിടത്ത്‌ ജയിച്ചു. 2020ൽ കേന്ദ്ര സർക്കാർ മൂന്ന്‌ കാർഷികനിയമം പാസാക്കിയതിനെത്തുടർന്നാണ്‌ എൻഡിഎ ബന്ധം എസ്‌എഡി വേർപെടുത്തിയത്‌. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ കോൺഗ്രസ്‌ തകർന്നു. 117ൽ 93 സീറ്റോടെ എഎപി അധികാരത്തിൽ വന്നു. കോൺഗ്രസ്‌ 15 സീറ്റിൽ ഒതുങ്ങി. വെവ്വേറെ മത്സരിച്ച എസ്‌എഡിക്ക്‌ മൂന്നും ബിജെപിക്ക്‌ രണ്ടും വീതം സീറ്റാണ്‌ കിട്ടിയത്‌.

Eng­lish Summary:
In Pun­jab, BJP seeks polit­i­cal asy­lum and clos­es with Shi­ro­mani Akali Dal

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.