19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഇന്ത്യാ മുന്നണിയെ പരിഹസിച്ചുള്ള ബിജെപിയുടെ പ്രചരണ വീഡിയോയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2024 12:36 pm

സ്ത്രീമുന്നേറ്റത്തെകുറിച്ച് നാഴിയ്ക്ക് നാല്‍പതുവട്ടവും പറയുന്ന ബിജെപി ഇന്ത്യാമുന്നണി നേതാക്കളെ പരിഹരിക്കുന്നതിനായി സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളെ പരിഹസിക്കുന്ന പരസ്യവുമായിട്ടാണ് ബിജെപി രംഗത്തു വന്നിട്ടുള്ളത്. ഈ പരസ്യത്തിനെ വിമര്‍ശിച്ച് പ്രതിപക്ഷവും എത്തി. സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് കുറച്ചു കാണിക്കുന്ന തരത്തിലാണ് പരസ്യമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. ഇന്ത്യാ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, ലാലു പ്രസാദ് യദവ്, അരവിന്ദ് കെജിരിവാള്‍ , എന്‍സിപി നേതാവ് ഉദ്ദവ് താക്കറെ എന്നിവരെ പരഹസിച്ചാണ് പരസ്യത്തില്‍ പറയുന്നത് 

ഒരു സ്ത്രീയെ വധുവായി അണിയിച്ചൊരുക്കിയിരിക്കുന്നതും ഇന്ത്യാ ബ്ലോക്ക് നേതാക്കള്‍ അവളുടെ വരന്‍ ആരായിരിക്കുമെന്നതിനെച്ചൊല്ലി തര്‍ക്കിക്കുന്നത് കാണിക്കുന്നതുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അനിശ്ചിതത്വത്തെ കളിയാക്കുന്നതാണിത്.വിവാഹമെന്നത് പവിത്രമായ സംഗതിയാണ്. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ബന്ധമാണിത്. ജീവിതത്തിലെ മറ്റെല്ലാ ബന്ധങ്ങളുടെയും അടിത്തറയാണിതെന്നും പരസ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

ബിജെപിയുടെ ടെ ഒരു അശ്ലീല പരസ്യം, അവരുടെ യാഥാസ്ഥിതിക ദൃഷ്ടിയില്‍, ഒരു സ്ത്രീയുടെ അസ്തിത്വം ലെഹങ്ക ധരിക്കലും വധുവായി നിന്ന് വരനെ ആകര്‍ഷിക്കാനുമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി. എന്നാല്‍ ജനാധിപത്യത്തില്‍ വരനെ കണ്ടെത്തുന്നതും നിങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്,സുപ്രിയ എക്സില്‍ കുറിച്ചു.സമൂഹത്തിലെ സ്ത്രീകളുടെ പങ്കിനെ അവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ദയനീയമായ ഉദാഹരണമാണ് പുതിയ പരസ്യമെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

നിശ്ചയിച്ച വിവാഹ പശ്ചാത്തലത്തില്‍ വരനെ ആകര്‍ഷിക്കാന്‍ ഒരു സ്ത്രീയുടെ സാധാരണ സ്റ്റീരിയോടൈപ്പ്. ഒരു ഗവണ്‍മെന്റിനെക്കാള്‍ വരനെ അന്വേഷിക്കുന്ന ഒരു സ്ത്രീയെപ്പോലെയാണ് ഒരു ഇന്ത്യന്‍ വോട്ടറെ അവര്‍ കാണുന്നത്. ഈ പരസ്യം ദൗര്‍ഭാഗ്യകരവും, സമൂഹത്തില്‍ സ്ത്രീയുടെ പങ്ക് കുറയ്ക്കുന്നതുമാണ്, ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ച പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു 

Eng­lish Summary:
Crit­i­cism against the way women were por­trayed in the BJP’s pro­pa­gan­da video mock­ing the India front

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.