24 January 2026, Saturday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു; അച്ഛനും മകളും മരി ച്ചു

Janayugom Webdesk
കൊച്ചി
April 3, 2024 11:13 am

എറണാകുളം പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും ചെയ്തു. അങ്കമാലിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് ബ്ലെസി. ബ്ലെസിയെ കോളജില്‍ കൊണ്ടുപോകുകയായിരുന്നു എല്‍ദോസ്. ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Eng­lish Summary:Tipper lor­ry hits bike in Perum­bavoor; Both father and daugh­ter died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.