23 November 2024, Saturday
KSFE Galaxy Chits Banner 2

സവാളകയറ്റുമതി: മോഡി സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2024 10:04 am

രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് യുഎഇയിലേക്ക് കാല്‍ലക്ഷത്തോളം ടണ്‍ സവാള കയറ്റുമതി ചെയ്യാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍ 24400ടണ്‍ സവാളയാണ് വിലക്ക് മറികടന്ന് യുഎഇലേക്ക് കയറ്റിവിടുന്നത്. യുഎയിലെ ചില സ്വകാര്യ ഏജന്‍സികളും സൂപ്പര്‍മാര്‍ക്കറ്റ് ശ്യംഖലകളുമാണ് നീക്കത്തിന് പിന്നില്‍.

തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള കയറ്റുമതി നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതി ആക്ഷേപമുയര്‍ന്നിരുന്നുആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്ക്‌ കീഴിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയത്തിനാണ്‌ കയറ്റുമതിയുടെ ചുമതല.കർഷകരിൽനിന്ന്‌ കിലോയ്‌ക്ക്‌ 12 മുതൽ 15 രൂപ വരെ നിരക്കിൽ സംഭരിക്കുന്ന സവാള യുഎഇയിൽ വിൽക്കുന്നത്‌ അമ്പത്‌ രൂപയ്‌ക്ക്‌ മുകളിലാണ്‌. യുഎഇയിൽ കിലോയ്‌ക്ക്‌ സാധാരണ 25–-35 രൂപ നിരക്കിലുള്ള സവാള വില അടുത്തയിടെ 125 രൂപയിലേക്ക്‌ കുതിച്ചു. ഇതോടെയാണ്‌ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക്‌ യുഎഇ ശ്രമമാരംഭിച്ചത്‌.

ആഭ്യന്തര വിപണിയിൽ വില കൂടുമെന്ന ആശങ്കയിൽ ഡിസംബറിലാണ് ഇന്ത്യ സവാള കയറ്റുമതി വിലക്കിയത്. മാർച്ചിൽ വിലക്ക്‌ നീട്ടി.എന്നാല്‍, മാർച്ച്‌ ഒന്നിന്‌ യുഎഇയിലേക്ക്‌ 14400 ടൺ സവാള കയറ്റുമതി ചെയ്യാൻ അനുമതി നൽകി.

കഴിഞ്ഞയാഴ്‌ച പതിനായിരം ടണ്ണിന്റെ കയറ്റുമതിക്കും തീരുമാനമായി. ഇന്ത്യയിൽനിന്ന്‌ സവാള കയറ്റുമതി ചെയ്യുന്നത്‌ സർക്കാർ ഏജൻസിയാണെങ്കിലും അവിടെ വാങ്ങുന്നത്‌ സ്വകാര്യ ഏജൻസികളാണ്‌. ടണ്ണിന്‌ 13000 രൂപ നിരക്കിൽ കിട്ടുന്ന സവാള യുഎഇയിൽ വിൽക്കുന്നത്‌ 45820 രൂപ നിരക്കില്‍. മൂന്ന്‌ ഇരട്ടിയിലേറെയാണ്‌ സ്വകാര്യ ഏജൻസികളുടെയും സൂപ്പർ മാർക്കറ്റ്‌ ശൃംഖലകളുടെയും ലാഭം.

Eng­lish Summary:
Onion export: Modi gov­ern­men­t’s deci­sion in controversy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.