21 May 2024, Tuesday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

രാഷ്ട്രീയ പരസ്യം: ഗുഗിളിന് ബിജെപി നല്‍കിയത് കോടികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2024 8:16 pm

ആഗോള ടെക്നോളജി ഭീമനും സെര്‍ച്ച് എഞ്ചിനുമായ ഗുഗിളിന് പരസ്യ ഇനത്തില്‍ കോടികള്‍ വാരിയെരിഞ്ഞ് ബിജെപി. മറ്റ് പാര്‍ട്ടികളെ കടത്തിവെട്ടിയാണ് ബിജെപി പരസ്യ ഇനത്തില്‍ കോടികള്‍ ചെലവഴിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കാനാണ് ബിജെപി കോടിക്കണക്കിന് രൂപ ചെലവഴിച്ചത്.
ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ ഈമാസം11 വരെ 39,41,78,750 രൂപയാണ് ബിജെപി ഗുഗിള്‍ പരസ്യത്തിന് ചെലവഴിച്ചത്. ഇതിന്റെ രേഖ ഗുഗിള്‍ ആഡ്സ് ട്രാന്‍സ്പരന്‍സി സെന്ററാണ് പുറത്തുവിട്ടത്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഒ‍‍ഡിഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥനങ്ങളിലാണ് ബിജെപി പ്രധാനമായും രാഷ്ട്രീയ പരസ്യം നല്‍കിയത്. ഓരോ സംസ്ഥാനത്തിനും രണ്ട് കോടിയിലധികം ചെലവഴിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇതില്‍ 75 ശതമാനവും വീഡിയോ അധിഷ്ഠിത പരസ്യമാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്യം കൈവരിച്ച ശാസ്ത്ര‑സാങ്കേതിക വിജയം, വ്യാവസായിക നേട്ടം, താമര ചിഹ്നം എന്നിവയോടൊപ്പം ലഘു വിവരണവും വീഡിയോ ക്ലിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് കരസ്ഥമാക്കുക എന്ന അജണ്ട മുന്‍നിര്‍ത്തിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.
ബിജെപിക്ക് തൊട്ടു പിന്നാലെ കോണ്‍ഗ്രസും ഗൂഗിളിന് പരസ്യം നല്‍കിയെന്ന് ദി സ്ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ ഏപ്രില്‍ 11 വരെയുള്ള കാലയളവില്‍ 8,12,97,750 കോടിയുടെ പരസ്യമാണ് കോണ്‍ഗ്രസ് നടത്തിയത്. മൂന്നു മാസം മുമ്പ് തമിഴ്നാടും ഗൂഗിള്‍ വഴി രാഷ്ട്രീയ പരസ്യം നല്‍കിയിരുന്നു. 15 കോടിയുടെ പരസ്യമാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരാജയ ഭീതിയിലായ ബിജെപി ഗൂഗിള്‍ പരസ്യം വഴി നില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമമായാണ് ഗൂഗിളിനെ ആശ്രയിച്ച് പരസ്യം നല്‍കുന്നത്.

Eng­lish Sum­ma­ry: Polit­i­cal adver­tise­ment: BJP paid crores to Google

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.