21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഗുജറാത്തില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി

Janayugom Webdesk
അഹമ്മദാബാദ്
May 9, 2024 10:19 am

ഗുജറാത്തില്‍ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പാർട്ടി സ്ഥാനാർത്ഥി ജെനിബെൻ ഠാക്കൂറിന്റെ പരാതിയില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സിആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ ബിജെപി പ്രവർത്തകരാണ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയത്. 

കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാകളക്ടർ വരുണ്‍കുമാർ ബരാൻവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് സൂപ്രണ്ടിനോടും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താനാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച്‌ നടപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

സിറ്റിങ് എംഎല്‍എയായ ഠാക്കൂറാണ് ബനസ്കന്ത ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി. ബിജെപിയുടെ രേഖബെൻ ചൗധരിയാണ് എതിരെ മത്സരിക്കുന്നത്. താൻ പോളിങ് ബൂത്തിലെത്തിയപ്പോള്‍ സിആർപിഎഫ് സ്റ്റിക്കറൊട്ടിച്ച വാഹനത്തിലെത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് കണ്ടു. ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: BJP work­ers threat­en vot­ers in Gujarat

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.