2 January 2026, Friday

Related news

September 25, 2025
September 24, 2025
September 12, 2025
August 14, 2025
May 28, 2025
April 10, 2025
April 3, 2025
March 5, 2025
January 24, 2025
December 14, 2024

പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ കുറവ്

Janayugom Webdesk
തിരുവനന്തപുരം
May 11, 2024 9:27 pm

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവ്. വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റായിരുന്നു. ഈ മാസം ആദ്യമായാണ് വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് താഴെയെത്തിയത്. വൈദ്യുതി ആവശ്യകതയും 5000 മെഗാവാട്ടിന് താഴെയായി. വെള്ളിയാഴ്ച പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ മാസം ആദ്യയാഴ്ച തന്നെ വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിലെത്തിയിരുന്നു. 11 കോടി യൂണിറ്റിന് മുകളിൽ രേഖപ്പെടുത്തി തുടർച്ചയായി സർവകാല റെക്കോഡ് ഭേദിക്കുകയും ചെയ്തിരുന്നു. 

സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിട്ടി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി വൈദ്യുതി വകുപ്പ് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ കുറച്ച് ദിവസങ്ങളായി കുറവുണ്ടായിരുന്നു. പല സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി ഈ നിര്‍ദേശങ്ങളോട് സഹകരിക്കുകയും ചെയ്തു. 

സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് വിലയിരുത്തിയിരുന്നു. തുടർച്ചയായി വേനൽമഴ ലഭിച്ചു തുടങ്ങിയതോടെ വൈദ്യുതി ഉപയോഗത്തിൽ വരും ദിവസങ്ങളിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. 

Eng­lish Summary:Reduction in dai­ly elec­tric­i­ty usage
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.