23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 19, 2024
December 19, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024

രാഹുലിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2024 10:04 am

രാഹുല്‍ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിങിനെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം. പ്രാദേശികമായ പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പ് സജീവമായിരിക്കുന്നു. അതിനാല്‍ സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംങിന് കൂടുതല്‍ പ്രതിസന്ധിയിലാണ്.സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരും അവരുടെ അനുനായികളും വിട്ടുനില്‍ക്കുകയാണിപ്പോള്‍. അദിതി സിംഗ്, മനോജ് പാണ്ഡെ എന്നിവരാണ് പാളയത്തില്‍ പടയുമായി ഇറങ്ങിയിരിക്കുന്നത്. 

ഇവര്‍ക്ക് പിന്നാലെ പ്രവര്‍ത്തകര്‍ കൂടി മാറിനിന്നതോടെ ദിനേഷ് പ്രതാപ് സിംഗിന് അത് മണ്ഡലത്തില്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്. സീറ്റ് നിഷേധിച്ചതില്‍ നിന്നുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ച തന്നെയാണിതും. ഇതിന് പുറമെ വ്യക്തിപരമായ പ്രശ്നങ്ങളും ഇവരെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും എംഎല്‍എമാര്‍ വഴങ്ങിയില്ല.

റായ്‍ബറേലിയില്‍ രാഹുലിനെ ശക്തമായി വെല്ലുവിളിച്ച സ്ഥാനാര്‍ത്ഥിയാണ് ദിനേഷ് പ്രതാപ് സിംഗ്. കള്ളന്റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയതെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു, തുണി മാറുന്നത് പോലെയാണ് രാഹുൽ മണ്ഡലങ്ങൾ മാറുന്നതെന്നുമെല്ലാമുള്ള വാദങ്ങള്‍ രാഹുലിനെതിരെ മണ്ഡലത്തില്‍ ദിനേഷ് പ്രതാപ് സിംഗ് ഉയര്‍ത്തിയിരുന്നു. 2019ല്‍ സോണിയാ ഗാന്ധിയോട് റായ്‍ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ് സിംഗ്. 1,67,000 വോട്ടുകള്‍ക്കാണ് അന്ന് സോണിയാ ഗാന്ധി ദിനേഷ് പ്രതാപ് സിംഗിനെ തോല്‍പിച്ചത്.

Eng­lish Summary:
There is a fight with­in the par­ty itself against the BJP can­di­date con­test­ing against Rahul

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.