26 December 2024, Thursday
KSFE Galaxy Chits Banner 2

രാസവസ്‌തുക്കളടങ്ങിയ മാമ്പഴങ്ങൾ വിപണിയില്‍ വ്യാപകമാകുന്നു

Janayugom Webdesk
ആലപ്പുഴ
May 16, 2024 9:45 pm

രാസവസ്തുക്കൾ അടങ്ങുന്ന മാമ്പഴങ്ങൾ വീണ്ടും വിപണിയിൽ വ്യാപകമാകുന്നു. കാലാവസ്ഥ വ്യതിയാനം കാരണം നാടൻ മാങ്ങകളുടെ ഉല്പാദനം കുറഞ്ഞിരുന്നു. തത്തചുണ്ടൻ, മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല. ഇതിന് പകരം വരുന്ന മാങ്ങകളാകട്ടെ. ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നീലം, സേലം, പ്രിയൂർ, കർപ്പൂരം, മൽഗോവ, മല്ലകി, സിന്ദൂരം, അൽഫോൻസ എന്നീ ഇനങ്ങൾ വിപണിയിൽ സുലഭവുമാണ്. സംസ്ഥാനത്ത് നാടൻ മാങ്ങയുടെ ഉല്പാദനം കുറഞ്ഞത് മറുനാടൻ മാമ്പഴങ്ങളുടെ വരവ് വർധിക്കാൻ കാരണമായി. കനത്തചൂടും മഴകിട്ടാത്തതുമാണ് നാടൻ മാമ്പഴത്തിന് തിരിച്ചടിയായത്. ഇതോടെ കർഷകരും പ്രതിസന്ധിയിലായി. ചില സ്ഥലങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്. 

മഴക്കാലത്തോടെ മാമ്പഴ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറുനാടൻ മാമ്പഴത്തിന് കിലോയ്ക്ക് 50മുതൽ 150രൂപ വരെയാണ് വില. രാസവസ്തുക്കൾ ഉപയോഗിച്ച് പഴിപ്പിക്കുന്ന മാമ്പഴം കഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിലെ രാസവസ്തുവിന്റെ അളവ് അനുസരിച്ചാണ് രോഗലക്ഷണം പ്രകടമാകുന്നത്. ക്ഷീണം, തളർച്ച, തലവേദന എന്നിവ അനുഭവപ്പെടാം. മാങ്ങ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. സ്വാഭാവികമായി പാകമായ മാമ്പഴത്തിന് തവിട്ടുനിറത്തിലുള്ള പാടുകളാണുള്ളത്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവയ്ക്ക് വിളറിയതോ വെളുത്തതോ ഉള്ള പാടുകൾ ഉണ്ടാകും. വാങ്ങുമ്പോൾ ചെറുതായി അമർത്തി നോക്കണം. മാമ്പഴം മൃദുവാകുമ്പോൾ സ്വാഭാവികമായി പഴുത്തതായി കണക്കാക്കാം. എന്നാൽ, അമർത്തുമ്പോൾ ചില സ്ഥലങ്ങളിൽ കഠിനമാണെന്ന് കണ്ടാൽ അവ മാങ്ങ ശരിയായി പഴുക്കാത്തതും രാസവസ്തുക്കൾ ഉപയോഗിച്ചതാണെന്നും ഉറപ്പിക്കാം. മാമ്പഴം വാങ്ങുമ്പോൾ, അവ ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ടശേഷം മുങ്ങുന്നത് ഏത് പൊങ്ങിക്കിടക്കുന്നത് ഏത് എന്ന് ശ്രദ്ധിക്കുക. വെള്ളത്തിൽ മുങ്ങുന്ന മാമ്പഴം സ്വാഭാവികമായി പഴുത്തതാണ്. എന്നാൽ പൊങ്ങിക്കിടക്കുന്നവ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന് മനസിലാക്കാം. 

Eng­lish Sum­ma­ry: Man­goes con­tain­ing chem­i­cals are ram­pant in the market

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.