27 November 2024, Wednesday
KSFE Galaxy Chits Banner 2

2060 ല്‍ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയിലെത്തും

Janayugom Webdesk
ന്യൂ‍ഡല്‍ഹി
July 12, 2024 11:06 pm

2060ൽ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയാകുമെന്ന് യുഎൻ. 2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയിലെ ജനസംഖ്യ. നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യയെന്നും യുഎന്നിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 90 ലക്ഷം കൂടുതലാണ് ഇത്. 2011 ന് ശേഷം സെൻസസ് നടക്കാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ആധികാരികമായ കണക്കുകൾ ഇവയാണ്. 2021 ലെ സെൻസസ് മോഡി സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കോവിഡ് മഹാമാരി കാരണം മാറ്റിവയ്ക്കുകയാണെന്നായിരുന്നു പ്രഖ്യാപനം. 

കോവിഡനന്തരവും സെൻസസ് നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നുവരികയാണ്. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. നിലവില്‍ 141 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2054ല്‍ 121 കോടിയായി കുറയും. 2100ഓടെ 63.3 കോടിയായി ചൈനയിലെ ജനസംഖ്യ കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ നിലവിലെ ശരാശരി പ്രായം 28.4 വയസാണ്. ചൈനയില്‍ 39.6 വയസും യുഎസില്‍ 38.3 വയസുമാണ്. 2100ല്‍ ഈ സംഖ്യകൾ യഥാക്രമം 47.8 വയസ്, 60.7 വയസ്, 45.3 വയസ് എന്നിങ്ങനെയാകുമെന്നും റിപ്പോർട്ട് പറയുന്നു. വരുന്ന 50–60 വര്‍ഷങ്ങളില്‍ ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കും. 2080കളുടെ മധ്യത്തില്‍ ഇത് ഏകദേശം 1030 കോടിയായി ഉയരും. 2024 ല്‍ ഇത് 820 കോടിയാണ്. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ജനസംഖ്യ 1020 കോടിയായി കുറയാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 

Eng­lish Sum­ma­ry: In 2060, Indi­a’s pop­u­la­tion will reach 170 crores
You may also like this video

Eng­lish Summary:
You may also like this video

TOP NEWS

November 27, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.