23 January 2026, Friday

Related news

January 23, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; മൂന്ന് മെഡിക്കല്‍ കോളജ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
July 15, 2024 2:58 pm

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ സാജന്റ് എന്നിവരെ സസ്പന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗിയായ ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായർ കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. അതേസമയം രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിലവിൽ നിരീക്ഷണത്തിലാണ്. രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. 

ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ കണ്ടത്. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്ന് കുടുംബത്തിൻറെ ആരോപണം. സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. സംഭവം അന്വേഷിക്കാമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് മന്ത്രിയുടെ നടപടി.

Eng­lish Sum­ma­ry: The inci­dent where the patient got stuck in the lift; 3 med­ical col­lege employ­ees were suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.