20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024

ബിജെപിയുടെ വർഗ്ഗീയ ധ്രുവീകരണത്തിനെതിരെ യുവാക്കൾ കരുതിയിരിക്കണം: ടി ടി ജിസ്‌മോന്‍

Janayugom Webdesk
പന്തളം
July 22, 2024 9:41 pm

കേരളത്തിന്റെ മതേതര ജനാധിപത്യ ചട്ടക്കൂടിനെ തകർക്കാൻ ബിജെപി നടത്തുന്ന വർഗ്ഗീയ ധ്രൂവീകരണ പരിശ്രമങ്ങൾക്കെതിരെ യുവാക്കൾ കരുതിയിരിക്കണമെന്നന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. പന്തളത്ത് നടക്കുന്ന എഐവൈഎഫ് ജില്ലാ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഘടിപ്പിക്കാനുള്ള ബോധപൂർവ്വ പരിശ്രമങ്ങളാണ് ബിജെപിയും സംഘപരിവാരങ്ങളും നടപ്പാക്കുന്നത്. രാജ്യത്തിന്റെ ചില സംസ്ഥാനങ്ങളിൽ ഈ തന്ത്രം വിജയകരമായി നടപ്പാക്കിയതിന്റെ ഫലമായാണ് അവിടെ അധികാരത്തിൽ എത്താൻ ബിജെപിക്ക് കഴിഞ്ഞത്. 

കേരളത്തിലും ഇതേ തന്ത്രമാണ് ബിജെപി പയറ്റുന്നത്. ആർഎസ്എസ് നയങ്ങൾ രാജ്യത്ത് നടപ്പിലാക്കുക മാത്രമാണ് ബിജെപി ലക്ഷ്യം. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്നതാണ്.
ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് എഐവൈഎഫ് അടക്കമുള്ള പുരോഗമന യുവജന പ്രസ്ഥാനങ്ങളിൽ നിന്നും ഉയർന്നു വരണം. ഭരണഘടനക്കും മതേതര — ജനാധിപത്യ സംവിധാനത്തിനും എന്നും ഭീഷണിയായ ബിജെപിയെയും സംഘപരിവാർ സംഘടനകളെയും അധികാരത്തിൽ നിന്നും അകറ്റി നിർത്തുവാനുള്ള പരിശ്രമത്തിൽ യുവസമൂഹം ഒന്നാകെ അണിനിരക്കണമെന്നും ജിസ്മോൻ പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സുഹാസ് എം ഹനീഫ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ശ്രീനാദേവി കുഞ്ഞമ്മ സ്വാഗതം ആശംസിച്ചു. എഐവൈഎഫ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എസ് വിനോദ്കുമാർ, സിപിഐ സംസ്ഥാനകൗൺസിൽ അംഗം ഡി സജി, ജില്ലാ അസി സെക്രട്ടറി അഡ്വ. കെ ജി രതീഷ്കുമാർ, മണ്ഡലം സെക്രട്ടറി ജി ബൈജു, ബിബിൻ എബ്രഹാം, എസ് അജയകുമാർ, വി ആർ ഉമേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ പ്രവർത്തന പരിപാടി അവതരിപ്പിച്ചു.

തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. നാളെ രാവിലെ കേരള നവോത്ഥാനം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 12ന് വർത്തമാന കാലത്തെ യുവജന മുന്നേറ്റത്തിന്റെ അനിവാര്യത എന്ന വിഷയത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്ലാസ്സ് എടുക്കും. തുടർന്ന് ക്യാമ്പയിനുകളുടെ അവതരണം എഐവൈഎഫ് ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം അഡ്വ ആർ ജയൻ നടത്തും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് 3.30ന് ചർച്ചകളുടെ ക്രോഡീകരണത്തോടെ ശിൽപ്പശാല സമാപിക്കും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സുഹാസ് എം ഹനീഫ് പതാക ഉയർത്തി. 

Eng­lish Sum­ma­ry: Youth should guard against BJP’s com­mu­nal polar­iza­tion: TT Jismon

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.