19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 17, 2024
August 16, 2024
August 4, 2024
December 11, 2023
July 13, 2023
July 10, 2023
March 17, 2023
March 12, 2023
March 6, 2023

മരുന്ന് കുറിപ്പടികളിൽ ജനറിക് നാമം; ഉത്തരവ് ഡോക്ടർമാർ പാലിക്കുന്നില്ലെന്ന് ആക്ഷേപം

Janayugom Webdesk
ആലപ്പുഴ
August 4, 2024 8:47 am

മരുന്ന് കുറിപ്പടികളിൽ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവ് ഡോക്ടർമാർ പാലിക്കുന്നില്ലെന്ന് ആക്ഷേപം. ഇത് രോഗികൾക്ക് മെഡിക്കൽ ഷോപ്പുകളിൽനിന്ന് മരുന്ന് മാറിനൽകാൻ ഇടയാക്കുന്നു. ഡോക്ടറുടെ കുറിപ്പ് രോഗികൾക്ക് വായിച്ച് മനസ്സിലാക്കാൻ സാധിക്കുക അപൂർവമാണ്. 

മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ആർക്കും വായിക്കാൻ കഴിയുന്നരീതിയിൽ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും ജില്ലയിൽ ഭൂരിഭാഗം ഡോക്ടർമാരും പാലിക്കാറില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറിപ്പടികൾ പരിശോധിക്കുന്നതിന് പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണമെന്നും കഴിഞ്ഞവർഷത്തെ സർക്കാർ ഉത്തരവിൽ നിർദേശമുണ്ട്. എന്നാൽ ആശുപത്രികളിൽ ഇങ്ങനെ ഒരു കമ്മിറ്റിതന്നെ വിരളമാണ്. കമ്മിറ്റി രൂപീകരിക്കുന്ന ഇടങ്ങളിൽതന്നെ പരിശോധന നടക്കാറുമില്ല. ജില്ലതലത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർക്ക് ഇത് പരിശോധിക്കാൻ അധികാരമുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. 

ജനറിക് നാമം നിർബന്ധമാക്കാനും പാലിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കാനും മെഡിക്കൽ കൗൺസിലും ശുപാർശ ചെയ്തിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മിഷനും ഇതേ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടീസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾക്കും മെഡിക്കൽ കമ്മീഷൻ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, ജനറിക് നാമം നിർബന്ധമാക്കൽ പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. മരുന്ന് വിൽപനക്കാർ ഏറ്റവും കൂടുതൽ കമ്മീഷൻ ലഭിക്കുന്ന മരുന്നുകൾ വിൽക്കാൻ ഇത് ഇടവരുത്തും. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു. 

Eng­lish Sum­ma­ry: gener­ic name in drug pre­scrip­tions; It is alleged that the doc­tors are not fol­low­ing the order

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.