19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 20, 2024
August 29, 2024
August 10, 2024
July 29, 2024
July 24, 2024
July 7, 2024
June 17, 2024
May 19, 2024
May 5, 2024

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

Janayugom Webdesk
ശ്രീനഗര്‍
August 10, 2024 11:07 pm

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികനും രണ്ട് ​ഗ്രാമവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ഏറ്റുമുട്ടലെന്ന് പൊലീസ് അറിയിച്ചു.
കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ സ്പെഷ്യല്‍ ഫോഴ്‌സും പാരാട്രൂപ്പേഴ്‌സും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇത്. 2023 സെപ്റ്റംബറില്‍ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫിസര്‍, ഒരു മേജര്‍, ഒരു ഡിഎസ്‌പി ഉള്‍പ്പെടെയുള്ളവര്‍ വീരമൃത്യു വരിച്ചിരുന്നു.
അതേസമയം കഠ്‌വ ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കരുതുന്ന നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ച് സൈനികരെ വധിച്ച ഭീകരരാണ് ഇവര്‍. സൈനിക പട്രോളിങ്ങിനിടെയായിരുന്നു ആക്രമണം നടത്തിയത്. 

Eng­lish Sum­ma­ry: Anoth­er ter­ror­ist attack in Kashmir

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.