3 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 1, 2024
October 1, 2024
September 30, 2024
September 30, 2024
September 30, 2024
September 29, 2024
September 29, 2024
September 28, 2024
September 28, 2024
September 28, 2024

മലവെള്ളപ്പാച്ചില്‍; മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടത്തും വെള്ളം കയറി

Janayugom Webdesk
കോട്ടയം
August 17, 2024 8:22 am

കോട്ടയം മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ബൈപാസ് റോഡിലടക്കം രാത്രിയിൽ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. കൂട്ടിക്കൽ കാവാലി മേഖലകളിൽ ഉരുൾപൊട്ടലുണ്ടായോ എന്ന് അഭ്യൂഹമുണ്ട്‌. കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയിൽ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങൾക്ക് അടക്കം കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. 

ഇപ്പോൾ ഇവിടെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. അഞ്ചലിപ്പ, ഇരുപത്തിയാറാം മൈൽ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. ഇടക്കുന്നം മേഖലയിൽ കൈത്തോടുകൾ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയിൽ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രിയിൽ അതിശക്തമായ മഴയാണ് ഇവിടുണ്ടായത്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

TOP NEWS

October 3, 2024
October 2, 2024
October 2, 2024
October 2, 2024
October 2, 2024
October 2, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.