21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

Janayugom Webdesk
തിരുവനന്തപുരം
August 20, 2024 3:33 pm

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർ നടപടികളും ആവശ്യപ്പെട്ട് എ ഐ വൈ എഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. മലയാള സിനിമ മേഖലയിൽ ക്രിമിനൽവൽക്കരണവും മാഫിയ വൽക്കരണവും പിടി മുറുക്കിയിരിക്കുകയാണെന്നും അഭിനേതാക്കൾക്കും സംവിധായകാർക്കും ടെക്നീഷ്യൻസിനും എതിരെ വിലക്കുകൾ ഏർപ്പെടുത്തിയതിനെ കുറിച്ച് നേരത്തെ ഉയർന്ന പരാതികളും ചർച്ചകളും ശരി വെക്കുന്നതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മലയാള സിനിമ രം​ഗത്തെ സ്ത്രീകൾ നേരിടുന്ന ചൂക്ഷണം തടയുന്നതിനായി ഇന്റേണൽ കംപ്ലയൻസ് കമ്മറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സിനിമാ മേഖലയിലെ വേ​ഗത്തിലും പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തീർപ്പാക്കുന്നതിനും ഒരു സ്പെഷ്യൽ ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.