24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 2, 2024
October 30, 2024
September 25, 2024
August 22, 2024
July 24, 2024
June 11, 2024
June 3, 2024
April 3, 2024
March 8, 2024

ഹേമകമീഷൻ റിപ്പോർട്ട്; പ്രചരിക്കുന്നത്​ സങ്കുചിതരാഷ്ട്രീയതാൽപര്യം: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
ആലപ്പുഴ
August 22, 2024 7:46 pm

ഹേമകമീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട്​ വ്യക്തമാണെന്നും ഇപ്പോൾ പ്രചരിപ്പിക്കുന്നത്​ സങ്കുചിതരാഷ്ട്രീയ താൽപര്യമാണെന്നും​ മ​ന്ത്രി എം.ബി. രാജേഷ്​. ആലപ്പുഴയിൽ മാധ്യമ​പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആരെയും സംരക്ഷിക്കില്ല. അങ്ങനെയൊരു ക്രെഡിറ്റ്​ വേണ്ട. ബോളിവുഡിലടക്കം മീടുപോലെ വെളിപ്പെടുത്തൽ ഒരിടത്തും ഒരുചർച്ചയും വന്നില്ല. ഒരുകമ്മിറ്റിയെ വെക്കണമെന്നുപോലും പറയില്ല. ആരും പറയാതെ തന്നെ കേരളത്തിലെ സർക്കാർ ഈനിലപാട്​ സ്വീകരിച്ചു.

സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ മുന്നോട്ടുവെച്ച നിർദേശത്ത ഗൗരവത്തോ​ടെ കാണുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്​. ഇത്തരം കേസുകളിൽ നേരത്തെ പരാതി വന്നപ്പോൾ വലിപ്പചെറുപ്പമില്ലാതെ മുഖംനോക്കാതെ നടപടിയെടുത്തിട്ടുണ്ട്​. ഹേമകമീഷൻ റിപ്പോർട്ടിൽ നിയമപരമായ നടപടി സർക്കാർ സ്വീകരിക്കും. കോൺക്ലേവ്​ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള നയംരൂപവത്​കരിക്കാനുള്ള കൂട്ടായ ചർച്ചയാണ്​. ഡബ്ല്യൂ.സി.സിയുടെ വക്താവ്​ സംസാരിച്ചമത്​ കോൺക്ലേവിന്‍റെ വിശദാംശം വരട്ടെയെന്നാണ്. അതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.