2 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 20, 2024
August 17, 2024
July 25, 2024
July 20, 2024
March 31, 2024
May 26, 2023
May 23, 2023
May 23, 2023
May 23, 2023

യുപിഎസ്‌സി പരീക്ഷകളില്‍ ആധാര്‍ പ്രാമാണീകരണം

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2024 11:34 pm

യുപിഎസ്‌സി പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍. യുപിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. വ്യാജ രേഖകള്‍ ചമച്ച് പൂജാ ഖേദ്കര്‍ യുപിഎസ്‌സി പരീക്ഷ എഴുതിയ സംഭവം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുതാര്യത ഉറപ്പുവരുത്താനായി യുപിഎസ്‌സി നടപടികള്‍ കടുപ്പിച്ചത്. 

രജിസ്‌ട്രേഷന്‍ സമയത്തും പരീക്ഷയുടെയും റിക്രൂട്ട്‌മെന്റിന്റെയും വിവിധ ഘട്ടങ്ങളിലും ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ ഏര്‍പ്പെടുത്തുന്ന തരത്തിലാണ് നടപടി സ്വീകരിക്കുക. വണ്‍ ടൈം രജിസ്ട്രേഷന്‍ പോര്‍ട്ടലിലും റിക്രൂട്ട്മെന്റ് പ്രക്രിയയിലുടനീളവും ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാറിന്റെ ഇ‑കെവൈസി ഓതന്റിക്കേഷന്‍ സൗകര്യങ്ങള്‍ യുപിഎസ്‌സിക്ക് ഉപയോഗിക്കാന്‍ കഴിയും. 2016ലെ ആധാര്‍ നിയമം, 2020ലെ ആധാര്‍ ഓതന്റിക്കേഷന്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് റൂള്‍സ് എന്നിവ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്ന നിയമനിര്‍മ്മാണ ചട്ടക്കൂടായി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ ഉദ്ധരിക്കുന്നു.
ആധാര്‍ സംവിധാനം നിയന്ത്രിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിയമത്തിന്റെയും ചട്ടങ്ങളുടെയും നിര്‍ദേശങ്ങളുടെയും പ്രസക്തമായ എല്ലാ വ്യവസ്ഥകളും യുപിഎസ്‌സി പാലിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയും ഗ്രൂപ്പിലെ വിവിധ റിക്രൂട്ട്മെന്റ് ടെസ്റ്റുകളും ഉള്‍പ്പെടെ യുപിഎസ്‌സി പ്രതിവര്‍ഷം 14 പ്രധാന പരീക്ഷകള്‍ നടത്തുന്നു. വഞ്ചനയും ആള്‍മാറാട്ടവും ചെറുക്കുന്നതിന് മുഖം തിരിച്ചറിയല്‍ സംവിധാനവും നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സിസിടിവി നിരീക്ഷണ സംവിധാനവും അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ജൂണില്‍ കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.