28 March 2025, Friday
KSFE Galaxy Chits Banner 2

വിജയ് ചിത്രം ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് ഇന്ന് അവധി പ്രഖ്യാപിച്ച് സ്വകാര്യസ്ഥാപനം

Janayugom Webdesk
September 5, 2024 1:34 pm

വിജയ് ചിത്രം ഗോട്ട് തിയറ്ററുകളില്‍ എത്തി. ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് തമിഴ് നാട്ടിലെ ഒരു സ്വകാര്യ സ്ഥാപനം ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലെ പാര്‍ക്ക് ക്വിക്ക് എന്ന സ്ഥാപനമാണ് താരത്തിനോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായി ഗോട്ട് റിലീസ് ദിനത്തില്‍ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കേരളത്തിൽ രാവിലെ നാല് മണി മുതലാണ് സിനിമയുടെ പ്രദർശനം തുടങ്ങിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടിൽ സർക്കാർ നിബന്ധനകൾ പ്രകാരം രാവിലെ ഒമ്പത് മണിയോടെയാകും ആദ്യ ഷോ തുടങ്ങുക. തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങിയില്ല. 

ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്.എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണവും ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ദിന ഷോകൾ അവസാനിക്കുമ്പോൾ 100 കോടി കടക്കുമെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. റിലീസിന് മുൻപേ തന്നെ വൻ ഹൈപ്പോടെയാണ് ഗോട്ടിന്റെ നിർമ്മാതാക്കളും സിനിമയെ അവതരിപ്പിച്ചത്. അതുകൊണ്ട് സിനിമയുടെ പ്രീ ബുക്കിങ്ങിലും വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നു.

Kerala State AIDS Control Society

TOP NEWS

March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.