യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സംഭവസ്ഥലത്തെത്തി പൊലീസിനെ വിരട്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പൊലീസ് അല്ല പട്ടാളം വന്നാലും വെടിവച്ചാലും ഞങ്ങൾ പേടിക്കില്ലെന്നും അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വെച്ച് കാണും, നാളെ മുതല്‍ നിങ്ങള്‍ നോക്കിക്കോളു- സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാരെ വ്യക്തിപരമായി കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഭിമാനമുള്ള, അന്തസുള്ള എത്ര പൊലീസുകാരുണ്ട് ഈ കൂട്ടത്തിലെന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിനിടെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ സുധാകരൻ പ്രവര്‍ത്തകരുമായി സംസാരിച്ചതിനു ശേഷം അടിയേറ്റ അബിന്‍ വര്‍ക്കിയോട് ആശുപത്രിയിലേക്കു പോകാനും എസ്ഐയുടെ കാര്യം താൻ ഏറ്റെന്നും പറഞ്ഞു. പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.