22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി കടുത്ത പ്രതിസന്ധിയില്‍

നേതാക്കളും, പ്രവര്‍ത്തകരും, അണികളും പാര്‍ട്ടി വിടുന്നു; പ്രശ്നപരിഹാരത്തിന് നദ്ദ രംഗത്ത്
Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2024 6:28 pm

ഹരിയാന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കടുത്ത പ്രതിസന്ധിയില്‍ ബിജെപി. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍എതിര്‍പ്പുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തിയതോടെ പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധി ഉടലെടുത്തു. പാർട്ടി ദേശീയ നേതൃത്വത്തെയാണ് നേതാക്കൾ എതിർപ്പ് അറിയിച്ചത്.

സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തണമെന്നും, കഴിവില്ലാത്തവർക്കാണ് പാർട്ടി നേതൃത്വം ടിക്കറ്റ് നൽകിയതെന്നുമാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.മാത്രമല്ല ഇതിനോടം തന്നെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പിണങ്ങി പല നേതാക്കളും രാജി വെച്ചു.ഇതാണ് പാർട്ടി നേതൃത്വതെ ഇപ്പോൾ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.

നേതാക്കളുടെ പടലപ്പിണക്കം പരിഹരിക്കാൻ കേന്ദ്രമന്ത്രികൂടിയായ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധ സംസ്ഥാനത്തെ നേതാക്കളുമായി ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും.അതേസമയം, ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് രംഗത്തെത്തി.

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ കോൺഗ്രസ് ആസൂത്രണം ചെയ്തത് എന്നായിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം. കൂടാതെ ഭൂപീന്ദർ ഹൂഡയാണ്‌ ആ തിരക്കഥക്ക് പിന്നിലെന്നും ബ്രിജ് ഭൂഷണ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.