21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 9, 2024
October 15, 2024
September 25, 2024
September 21, 2024
September 18, 2024
September 18, 2024
September 17, 2024
September 17, 2024
September 17, 2024

മാസ്‌ക്ക് നിർബന്ധമാക്കി; മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ കടുപ്പിച്ചു

Janayugom Webdesk
മലപ്പുറം
September 16, 2024 3:55 pm

നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കണ്ടെയ്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട് . ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. പൊതു ജനങ്ങൾ കൂട്ടംകൂടാൻ പാടില്ല. തിയേറ്ററുകൾ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാൽ സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ പ്രവർത്തിക്കാത്തത് ആശ്വാസകരമാണ്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ സർവെ ആരംഭിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളിലും മമ്പാട്ടെ എഴാം വാർഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. 

ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാൽ സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ പ്രവർത്തിക്കാത്തത് ആശ്വാസകരമാണ്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ സർവെ ആരംഭിച്ചു. കണ്ടെയ്മെന്റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യപ്രവർത്തകർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സർവെ നടത്തുന്നത്. നിപ ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. നിലവിലെ സമ്പർക്കപ്പട്ടികയിലുള്ള 151 പേരിൽ മൂന്നു പേർ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അഞ്ചുപേരാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. ഇതിൽ മൂന്നുപേർക്കാണ് രോഗലക്ഷണം കണ്ടത്. മരിച്ച വിദ്യാർത്ഥിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത കുട്ടികളെയും കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക വിപുലീകരിക്കാനും ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.