മലപ്പുറത്ത് നിപ രോഗിയെ ചികിത്സിച്ച നഴ്‌സും ഭര്‍ത്താവും രണ്ടു മക്കളും വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അമ്പൂരി സ്വദേശിയായ നഴ്‌സാണ് മലപ്പുറത്ത് നിപ രോഗിയെ ചികിത്സിച്ചത്. നഴ്സ് നാട്ടിലെത്തിയശേഷമാണ് ചികിത്സിച്ച രോഗിക്ക് നിപ്പ സ്ഥിരീകരിച്ചത്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതുകൊണ്ട് നഴ്സും ഭര്‍ത്താവും രണ്ട് മക്കളും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡും അതിനുള്ള അനുബന്ധ ക്രമീകരണങ്ങളോ ഒന്നും ഇല്ലാത്തതുകൊണ്ട് ബ്ലോക്ക് അരോഗ്യസ്റ്റാന്‍ന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷൈന്‍കുമാറും മെഡിക്കല്‍ ഓഫിസറുമായി ചര്‍ച്ച നടത്തുകയും മെഡിക്കല്‍ ഓഫിസറിന്റെ നിര്‍ദേശാനുസരണം നഴ്‌സിനെയും ഭര്‍ത്താവിനെയും രണ്ട് മക്കളെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.