22 January 2026, Thursday

Related news

January 9, 2026
November 4, 2025
October 29, 2025
September 29, 2025
August 23, 2025
July 6, 2025
June 28, 2025
June 1, 2025
May 26, 2025
May 10, 2025

ക്ഷീരകർഷകരുടെ ക്ഷേമം സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ജെ ചിഞ്ചു റാണി

Janayugom Webdesk
പെരുമ്പാവൂർ
September 26, 2024 3:16 pm

കേരളത്തിലെ മുഴുവൻ കർഷകരുടെയും ക്ഷേമമാണ് സർക്കാരിൻറെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ഒക്കൽ പഞ്ചായത്തിലെ പത്താം വാർഡിൽ ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനം മൂലം ക്ഷീരകർഷകർ ഏറ്റവും വെല്ലുവിളി നേരിടുന്ന കാലമാണിത് കഴിഞ്ഞ കൊടുംവേനലിൽ 550 പശുക്കൾ കേരളത്തിൽ ചത്തു പോയിട്ടുണ്ട്. തുടർന്നുവന്ന തീവ്രമഴയിൽ ഭക്ഷ്യയോഗ്യമായ പുല്ല് പൂർണ്ണമായും ചീഞ്ഞു പോവുകയുണ്ടായി.

പാൽ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന വയനാട് ജില്ലയിലെ മൂന്നു വാർഡുകളിലെ ദുരന്തം ഉൽപാദനത്തെ കാര്യമായി ബാധിച്ചു. ഈ സാഹചര്യത്തിൽ എല്ലാം സർക്കാർ കർഷകരോടൊപ്പം നിലകൊണ്ടു എന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ ഇ‑സമൃദ്ധ പദ്ധതി ഉടൻ ആരംഭിക്കും.
ഓരോ പശുവിനെയും തിരിച്ചറിയുന്നതിനായി പ്രത്യേക മൈക്രോ ചിപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത 10 വെറ്ററിനറി ആശുപത്രികൾ സ്മാർട്ട് ആക്കും.

എം വി യു പദ്ധതിയിൽ ഉൾപ്പെടുത്തി152 ബ്ലോക്കുകളിലായി വെറ്റിനറി ആംബുലൻസ് നൽകും. അതിൽ 29 എണ്ണം കൊടുത്തു കഴിഞ്ഞു. അടുത്തത് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എൽദോസ് കുന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ടി അജിത് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി സാജൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി സജി കുമാർ, എം. രാജേഷ്,സി ജെ ബാബു, കെ കെ കർണ്ണൻ, ഡോ. ബിജു ജെ ചെമ്പരത്തി, ഡോ. എസ് ശൈലേഷ് കുമാർ, അഡ്വ. രമേഷ് ചന്ദ്, പഞ്ചായത്ത് വികസന സമിതി അംഗങ്ങളായ രാജേഷ് മാധവൻ, അമൃത സജിൻ ‚ഇ എസ് സനൽ, വാർഡ് മെമ്പർമാർ ജനപ്രതിനിധികൾ ക്ഷീര കർഷകർ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.