ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെള്ളം കുടിക്കാന്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചു.കുട്ടി കുഴഞ്ഞു വീണ് മരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജഗത്‌റാമാണ് വെള്ളം കുടിക്കാന്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണത്. ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മരണകാരണം പോസ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.