മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ കലഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം പണിതയാൾ ബിജെപിയിൽനിന്ന് രാജിവെച്ചു. ശ്രീ നമോ ഫൗണ്ടേഷന്റെ മായുർ മുണ്ഡെയാണ് പാർട്ടിയിൽനിന്ന് രാജിവെച്ചത്. സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. 2021ലാണ് ഇദ്ദേഹം ഔന്ദ് എന്ന സ്ഥലത്ത് മോദിയുടെ പേരിൽ ക്ഷേത്രം പണിതത്. പൂണെ മേഖലയിലെ കൊത്രൂഡിലെയും ഖഡക്വാസ്‍ലയിലെയും സിറ്റിങ് എംപിമാർ സ്ഥാനാർഥി പ്രകിയ അട്ടിമറിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. കൂടാതെ ശിവാജി നഗർ എംഎൽഎ സിദ്ധാർഥ് ശിരോലെ വിശ്വസ്തരായ പാർട്ടി പ്രവർത്തകരെ അവഗണിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. സിദ്ധാർഥ് ശിരോലെക്കെതിരെ കടുത്ത ആരോപണങ്ങളാണ് മായുർ മുണ്ഡെ ഉന്നയിക്കുന്നത്. അവഗണിക്കുകയാണെന്നും മറ്റു പാർട്ടികളിൽനിന്ന് രാജിവെച്ച് വരുന്നവർക്കാണ് അവർ മുൻഗണന നൽകുന്നതെന്നും മുണ്ഡെ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.