7 December 2025, Sunday

Related news

November 15, 2025
November 13, 2025
October 27, 2025
September 8, 2025
August 21, 2025
August 10, 2025
July 14, 2025
June 21, 2025
May 22, 2025
May 18, 2025

എഐ ആണവായുധങ്ങൾക്ക് സമാനം അപകടകരം: എസ് ജയശങ്കർ

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2024 12:04 pm

കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്-എഐ) ആണവായുധങ്ങള്‍ക്ക് സമാനം ലോകത്തിന് അപകടകരമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ. ആണവയുധങ്ങള്‍ക്കുശേഷം ലോകം നേരിടാൻ പോകുന്ന ഏറ്റവും മാരകമായ ദുരന്തം എഐ കൊണ്ടുലോകത്തുണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും ധനകാര്യ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച കൗടില്യ ഇക്കണോമിക് കോൺക്ലേവിന്റെ മൂന്നാം എഡിഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആണവ ബോംബുകള്‍ എങ്ങനെ ലോകത്തിന് അപകടകരമായോ അത്രതന്നെ ദുരന്തം എഐകൊണ്ട് വരുംകാലത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാശാസ്ത്രം, ഇന്റര്‍നെറ്റ്, എഐ എന്നിവയ്ക്ക് ആഗോളക്രമത്തെ തന്നെ മാറ്റും, ഇക്കാര്യത്തില്‍ ലോകം ജാഗ്രത പാലിക്കണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.