13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 9, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി ; നേതൃത്വത്തിനെതിരേ ഡിസിസി ജനറല്‍ സെക്രട്ടറിയും

Janayugom Webdesk
തിരുവനന്തപുരം
October 20, 2024 11:04 am

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ പാലക്കാട്‌ ഡിസിസി ജനറൽ സെക്രട്ടറി ടി വൈ ശിഹാബുദ്ദീനാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. പാർടി പ്രവർത്തകരുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാം പക്ഷേ ജനങ്ങളുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന്‌ ശിഹാബുദ്ദീൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പാർടിയിൽ നിന്നും രാജിവച്ചു പോകുന്നവർ പറയുന്നതിലെ കാതലായ വിഷയങ്ങളെക്കുറിച്ച് ഗൗരവമായി നേതൃത്വം കണ്ടില്ലെങ്കിൽ നിർണായകമായ സമയത്ത് വളരെ വലിയ വിലയാണ് പാർടിക്ക് നൽകേണ്ടി വരിക എന്നും പാലക്കാട്ടെ കോൺഗ്രസ് യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലരാണെങ്കിലും മുറിവേൽപ്പിച്ച കത്തിഒന്നു തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

മുറിവൈദ്യം കൊണ്ട് ഭേദമാക്കാൻ കഴിയുന്നതല്ല ഈ ‘കത്തി‘പാലക്കാട്ടെ കോൺഗ്രസിനുണ്ടാക്കിയ പരിക്ക് . രോഗമറിഞ്ഞുള്ള ചികിത്സയാണ് പാലക്കാട് കോൺഗ്രസിന് ആവശ്യമെന്നുമാണ്‌ ശിഹാബുദ്ദീൻ കുറിച്ചത്‌.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ്‌ പാലക്കാട്‌ നിന്നുയരുന്നത്‌.

യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായ എ കെ ഷാനിബും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പല മണ്ഡലങ്ങളിലും കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടെന്ന ആരോപണവുമായാണ്‌ ഷാനിബ്‌ രംഗത്തെത്തിയത്‌. തുടർന്ന്‌ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വാർത്താ സമ്മേളനം നടത്തിയെന്ന പേരിൽ ഷാനിബിനെ കോൺഗ്രസ്‌ നേതൃത്വം പുറത്താക്കിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.