രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്കൂളിനു സമീപമുണ്ടായ സ്ഫോടനത്തിന്റെ ഡല്‍ഹി പൊലീസിന്റെ അന്വേഷണം ഖാലിസ്ഥാന്‍ വാദികളിലേക്ക്.സ്ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ഖാലിസ്ഥാനുമായി ബന്ധമുള്ള ജസ്റ്റീസ്ലീഗെന്ന ടെലഗ്രാം ചാനലിലാണ് പ്രചരിപ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഖലിസ്ഥാൻ വാദികളുമായി സ്‌ഫോടനത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നത്.ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റിൽ, സ്ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ഖലിസ്ഥാൻ സിന്ദാബാദ് എന്നും എഴുതിയിരുന്നു.
ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപമാണ് ഇന്നലെ സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ 7.50 ഓടെയാണ് സ്കൂളിന്റെ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉഗ്ര ശബ്ദത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.