26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
October 21, 2024
January 31, 2024
December 18, 2023
September 30, 2023
September 11, 2023
June 19, 2023
December 16, 2022
November 30, 2022
September 6, 2022

യുകെയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍; ഗുരുദ്വാരയില്‍ കടക്കാന്‍ അനുവദിച്ചില്ല

Janayugom Webdesk
ലണ്ടന്‍
September 30, 2023 12:53 pm

യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സ്‌കോട്‌ലന്‍ഡില്‍ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍. സ്‌കോട്‌ലന്‍ഡിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരെസ്വാമിയെ ഖലിസ്ഥാന്‍ വാദികള്‍ തടഞ്ഞത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് യുകെയിലെ സംഭവം.

ഇന്നലെയാണ് സംഭവം. ഗ്ലാസ്‌ഗോ ഗുരുദ്വാര കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഇന്ത്യന്‍ സ്ഥാനപതി. ഇതറിഞ്ഞ ഖലിസ്ഥാന്‍ വാദികള്‍ ദൊരെസ്വാമിയെ തടയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘സംഭവിച്ചതില്‍ ഗുരുദ്വാര കമ്മിറ്റിക്ക് വലിയ സന്തോഷമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ല’ — ഖലിസ്ഥാന്‍ വാദി അവകാശപ്പെട്ടു.

‘യുകെ-ഇന്ത്യ കൂട്ടുകെട്ടില്‍ ഞങ്ങള്‍ക്ക് മടുത്തു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം മുതലുള്ള സമീപകാല സംഘര്‍ഷങ്ങള്‍ ബ്രിട്ടീഷ് സിഖുകാരെ ലക്ഷ്യം വയ്ക്കുന്നതിലേക്ക് നയിച്ചു. ഇത് അവതാര്‍ സിംഗ് ഖണ്ഡയ്ക്കും ജഗ്താര്‍ സിംഗ് ജോഹലിനോടും കൂടിയാണ്’- ഖലിസ്ഥാന്‍ വാദി പറഞ്ഞു.

Eng­lish sum­ma­ry; Khal­is­tan activists block Indi­an ambas­sador to UK; He was not allowed to enter the Gurdwara

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.