12 January 2026, Monday

ആശുപത്രി ജീവനക്കാരോട് അതിക്രമം; പ്രതികളെ അറസ്റ്റ് ചെയ്തു

Janayugom Webdesk
കൊല്ലം
October 22, 2024 9:49 pm

ആശുപത്രി ജീവനക്കാരോട് അതിക്രമം കാണിച്ച പ്രതികള്‍ പിടിയിലായി. പോരേടം നൈസ മന്‍സില്‍ നൗഫല്‍ (22), വാലിപ്പറയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് (21), ഇമിയോട് നൗഷാദ് മന്‍സിലില്‍ നൗഷാദ് (51) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
അപകടത്തില്‍ പരിക്ക് പറ്റിയ ആളുമായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിയ സംഘം ഡ്യൂട്ടി ഡോക്ടറുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. 

ഇത് തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കരേയും ഔട്ട്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെയും പ്രതികള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ നിസ്സാറിന്റെ നേതൃത്വത്തില്‍ എഎസ്ഐമാരായ ബൈജു, അനീഷ്, എസ്‌സിപിഒ രഞ്ജിത്ത്, മനോജ്നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.