24 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 24, 2024
September 29, 2024
September 11, 2024
July 7, 2024
July 6, 2024
June 25, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ജവന്‍മാര്‍ക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗര്‍
October 24, 2024 11:17 pm

ജമ്മു കശ്മീര്‍ ഗുല്‍മാര്‍ഗിലെ ബോട്പത്രിക്ക് സമീപം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ട് സൈനിക പോര്‍ട്ടര്‍ തൊഴിലാളികളും കൊല്ലപ്പെട്ടു. നാഗിന്‍ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു വാഹനത്തിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ സൈനികരടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാരാമുള്ള സ്വദേശികളായ മുഷ്താഖ് അഹമ്മദ് ചൗധരി, സഹൂര്‍ അഹമ്മദ് മീര്‍ എന്നിവരാണ് കൊല്ലപ്പെട്ട തൊഴിലാളികള്‍. 

ആക്രമണത്തെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപലപിച്ചു. അതിനിടെ ദക്ഷിണ കശ്മീരിലെ ത്രാലില്‍ ഒരു കുടിയേറ്റ തൊഴിലാളിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച കശ്മീര്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മ്മാണ സൈറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറ് നിര്‍മ്മാണത്തൊഴിലാളികളുമടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ശ്രീനഗര്‍-ലേ ദേശീയ പാതയിലെ ടണല്‍ നിര്‍മ്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിന് നേരേയായിരുന്നു ആക്രമണം. ഒക്ടോബര്‍ 18ന് ഷോപ്പിയാന്‍ ജില്ലയില്‍ ബിഹാറില്‍ നിന്നുള്ള ഒരു തൊഴിലാളി ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. മറ്റൊരു സംഭവത്തില്‍ ബാരാമുള്ള ജില്ലയിലെ കോടതി സമുച്ചയത്തിനുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.05 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.