21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

യമുനാനദിയിലിറങ്ങി പ്രതിഷേധം: ബിജെപി നേതാവ് ആശുപത്രിയില്‍

ദേഹം ചൊറിഞ്ഞുതടിച്ച് ബിജെപി നേതാവ് ആശുപത്രിയില്‍
Janayugom Webdesk
ന്യൂഡൽഹി
October 25, 2024 6:54 pm

ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷന്‍ ഒടുവില്‍ ആശുപത്രിയില്‍. ശരീരം ചൊറിഞ്ഞുതടിച്ച് നിലയില്‍ ബിജെപി നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യമുനാ ശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചുള്ള പ്രതിഷേധത്തിലായിരുന്നു ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. എന്നാല്‍ കുറച്ചുസമയത്തിനുശേഷം ശരീരം മുഴുവന്‍ ചൊറിഞ്ഞുതടിക്കുകയായിരുന്നു. 

ആർഎംഎൽ ആശുപത്രിയിൽ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടർമാർ മൂന്നുദിവസത്തേക്ക് മരുന്നുനൽകി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയിൽ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. ബിജെപി ഭരിക്കുന്ന അയൽസംസ്ഥാനങ്ങൾ വ്യവസായകേന്ദ്രങ്ങളിൽനിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്ന് എഎപി ആരോപിച്ചിരുന്നു. 

അതേസമയം ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം പലയിടത്തും 400 കടന്നതോടെ അതീവ മോശം വിഭാഗത്തിലെത്തി. രാവിലെ ഡൽഹിയിൽ ശക്തമായ പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ആനന്ദ് വിഹാർ, പഞ്ചാബി ബാഗ്, ഇന്ത്യാ ഗേറ്റ്, ജിൽമിൽ ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 300 ലധികം രേഖപ്പെടുത്തി. ദീപാവലി ആഘോഷം അടുക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ മലിനീകരണം കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തല്‍. 

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.