കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. എന്നാല്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ആനയെ കുളിപ്പിക്കാനായി വടം അഴിച്ചപ്പോഴാണ് ആന ഇടഞ്ഞത്. ഒന്നരക്കിലോമീറ്ററോളം ദുരം ആന ഇടഞ്ഞ് ഓടിയിരുന്നു. ഇത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കി. കല്ലുംപുറ, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്ക് ഇറങ്ങി. പൊറവൂര്‍ അമ്പലത്തിന് സമീപം പാടത്തുവച്ച് ആനയെ തളക്കാന്‍ കഴിഞ്ഞത്. അതേസമയം ആന നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല. ഇടഞ്ഞ് ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് പരിക്കേറ്റിരുന്നു. തുമ്പിക്കൈകൊണ്ടു അടിച്ചുവീഴ്ത്തുകയായിരുന്നു. പാപ്പാനെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.