സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് മൂന്നാം വാരത്തിനു മുന്‍പ് ഫലപ്രഖ്യാപനം നടത്തും.
ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുക. 4,28,951 വിദ്യാർത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെ നടത്തും. ഏപ്രില്‍ 8ന് മൂല്യനിര്‍ണയ ക്യാംപ് തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.