11 November 2025, Tuesday

Related news

November 6, 2025
October 30, 2025
October 29, 2025
May 10, 2025
May 9, 2025
April 29, 2025
March 26, 2025
March 25, 2025
March 12, 2025
March 3, 2025

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

 2,971 പരീക്ഷാ കേന്ദ്രങ്ങള്‍ 4,27,105 വിദ്യാർത്ഥികള്‍
Janayugom Webdesk
തിരുവനന്തപുരം
March 4, 2024 8:14 am

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2,17,525 ആൺകുട്ടികളും 2,09,580 പെണ്‍കുട്ടികളും. മലയാളം മീഡിയത്തിൽ 1,67,772, ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135, ഗൾഫ് മേഖലയിൽ 536, ലക്ഷദ്വീപിൽ 285 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്, 2085 വിദ്യാർത്ഥികള്‍. ഏറ്റവും കുറവ് വിദ്യാർത്ഥികൾ മൂവാറ്റുപുഴ എൻഎസ്എസ്എച്ച്എസ്, തിരുവല്ല ഗവൺമെന്റ് എച്ച്എസ് കുട്ടൂർ, ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്എസ്, എടനാട് എൻഎസ്എസ് എച്ച്എസ് എന്നീ സ്‌കൂളുകളിലാണ്. ഇവിടെ ഓരോ വിദ്യാർത്ഥി വീതമാണ് പരീക്ഷ എഴുതുന്നത്.

ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഇത്തവണ 48 കേന്ദ്രങ്ങളിലായി 2944 പേരും എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തിയില്‍ 60 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ രണ്ട് കേന്ദ്രങ്ങളിലായി എട്ട് കുട്ടികളും പരീക്ഷ എഴുതുന്നു.
എസ്എസ്എൽസി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: sslc exam from today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.