ഗ്രാമ പ്രദേശങ്ങളില്‍ സമ്പൂര്‍ണ കുടിവെള്ളം അനുവദിക്കുന്ന പദ്ധതിയായ ജലജീവന്‍ പദ്ധതിക്ക് സംസ്ഥാനം 380 കോടി രൂപ അനുവദിച്ചെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്രം 387 കോടി രൂപ അനുവദിച്ചെന്നും ഇതോടെ മൊത്തം 767 കോടി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് ആവശ്യമായി വരുന്ന ചെലവ് 4,000 കോടി രൂപയാണ്. ഇതില്‍ 50 ശതമാനം സംസ്ഥാനമാണ് മു
ടക്കുന്നത്. ഇതുവരെ 55 ശതമാനം കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളത് ഒരു വര്‍ഷത്തിനകം പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.