22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ആത്മവിശ്വാസത്തിന്റെ പാലക്കാടന്‍ കാറ്റ്

സ്വന്തം ലേഖകന്‍
 പാലക്കാട്
November 7, 2024 11:23 pm

കള്ളപ്പണ ഇടപാടിൽ യുഡിഎഫ് എന്ന കപ്പൽ മുങ്ങിത്താഴുമ്പോൾ ആത്മവിശ്വാസത്തിന്റെ തേരോട്ടം നടത്തുകയാണ് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിൻ. കഴിഞ്ഞദിവസം കെപിഎം ഹോട്ടലിൽ നടന്ന പരിശോധനകളും സ്യൂട്ട്കേസ് വിവാദവുമെല്ലാം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് വന്‍ തിരിച്ചടിയാവുകയും യുഡിഎഫ് നേതാക്കള്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ന്യായീകരണങ്ങള്‍ നിരത്തുകയും ചെയ്യുന്നതിനിടെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞു. കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ‘ചാക്ക് വേണ്ട, പെട്ടി വേണ്ട, വികസനം മതി, നന്മയുള്ള പാലക്കാടിന്’ എന്ന പരിപാടിയിൽ പങ്കെടുത്തായിരുന്നു ഇന്നലെ രാവിലെ പ്രചരണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കുന്നത്തൂർമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്തു നിന്നാരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണം മണപ്പുള്ളിക്കാവ് വരെ നീണ്ടു. സുൽത്താൻപേട്ട നഗരത്തിൽ വാേട്ടർമാരും സഹപ്രവർത്തകരുമായി കൂടിക്കണ്ട അദ്ദേഹം 11 മണിയോടെ കല്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെത്തി. ഏതാനും മിനിറ്റുകൾക്കകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ക്ഷേത്രാങ്കണത്തിലെത്തി. തുടർന്ന് ക്ഷേത്ര ഭാരവാഹികൾക്കൊപ്പം സരിനുമായി തെരഞ്ഞെടുപ്പ് വിശേഷങ്ങളും പങ്കുവച്ചു. അരമണിക്കൂറിലധികം നീണ്ട രഥോത്സവം കൊടിയേറ്റം കഴിഞ്ഞ്, ക്ഷേത്രാങ്കണത്തിലെ വോട്ടർമാരെയും മാധ്യമപ്രവര്‍ത്തകരെയും കണ്ട് സംസാരിച്ച ശേഷമാണ് മടങ്ങിയത്. തുടർന്ന് വിക്ടോറിയ കോളജും പിഎംജി ഹയര്‍സെക്കന്‍ഡറി സ്കൂളും സന്ദർശിച്ചശേഷമാണ് ഉച്ചഭക്ഷണത്തിനായി മടങ്ങിയത്. വൈകിട്ട് പിരായിരി ഗ്രാമപഞ്ചായത്തിൽ നടത്തിയ മൂന്നാംഘട്ട പ്രചരണം ഏറെ ശ്രദ്ധയാകർഷിച്ചു. കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന മേഖലകളിലെത്തിയ സ്ഥാനാർത്ഥി എല്ലാവരുമായി കുശലാന്വേഷണം നടത്തി രാത്രി ഏറെ വെെകിയാണ് പര്യടനം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.