മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐ(എം)ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി പി ദിവ്യക്കെതിരെ ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്ന വിധത്തില്‍ പെരുമാറിയതിന് ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ പാര്‍ട്ടിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദിവ്യക്ക് ഇന്നാണ് ജാമ്യം ലഭിച്ചത് . ഒക്ടോബർ 15നായിരുന്നു നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ എ ഡി എമ്മിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തുകയും ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. കൂടുതൽ കാര്യങ്ങൾ രണ്ടുദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നും ദിവ്യ പറഞ്ഞിരുന്നു.
യാത്രയയപ്പ് യോഗത്തിനുശേഷം അവിടെ നിന്നിറങ്ങിയ നവീൻ ബാബുവിനെ പിറ്റേന്ന് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ദിവ്യയുടെ അഴിമതിയാരോപണ പ്രസംഗം ഒരു പ്രാദേശിക ചാനലിലൂടെ വാർത്തയാവുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ ദിവ്യക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവീൻകുമാറിന്റെ സഹോദരൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ദിവ്യയെ പ്രതിയാക്കി ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.