18 November 2024, Monday
KSFE Galaxy Chits Banner 2

മാല കോർത്ത്‌ വളകിലുക്കത്തിനിടയിൽ ഒരു കൗമാരക്കാരൻ

Janayugom Webdesk
ആലപ്പുഴ
November 18, 2024 10:56 pm

മാല കോർക്കാൻ പെൺകുട്ടികൾക്കിടയിൽ ഒരു കൗമാരക്കാരൻ. ചേച്ചി കൊരുക്കുന്ന മാല കണ്ട് കൂടെക്കൂടിയതാണ് കെ പി നീരജ്. ആ ഇഷ്ടം കൊണ്ടെത്തിച്ചത് സംസ്ഥാന ശാസ്ത്രമേളയിലും. ഹയർ സെക്കന്‍ഡറി വിഭാഗം പ്രവൃത്തി പരിചയമേളയിലെ ആഭരണ നിർമ്മാണത്തിലായിരുന്നു കൗതുക കാഴ്ച. കോഴിക്കോട് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഈ മിടുമിടുക്കൻ. മത്സരത്തിൽ ലഭിച്ച ഡിസൈൻ ഇച്ചിരി ടഫ് ആയിരുന്നെന്നു നീരജ് തന്നെ പറയുന്നു. ‘നയന ചെയ്യുന്നത് കണ്ടാണ് ഇഷ്ടം തോന്നുന്നത്. ഇക്കുറി ശാസ്ത്രമേളയിലെ അവസാന വർഷം ആണ്. എ ഗ്രേഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ നീരജ് പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ നീരജ് മാലകോർക്കാൻ സമർത്ഥനാണ്. ഇതേ വിഭാഗത്തിൽ യുപി തല മത്സരത്തിൽ സംസ്ഥാന ശാസ്ത്രമേളയ്ക്ക് എത്തിയിട്ടുമുണ്ട്. ആകെ 28 പേരാണ് മത്സരിച്ചത്. കോഴിക്കോട് പേരാമ്പ്ര മരുതേരിയിൽ കെ പി അശോകനാണ് പിതാവ്. മാതാവ് ഷിജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.