എഴുപത്തിയാറുകാരനായ കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ അഞ്ചാതറവീട്ടിൽ ആനന്ദന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനാണ് കൃഷി വകുപ്പു മന്ത്രി പി പ്രസാദ് എത്തിയത്. ആനന്ദന്റെ കൃഷിയിടത്തിൽഇല്ലാത്ത വിളവുകളൊന്നുമില്ല. വർഷം മുഴുവൻ ഇവിടെ കൃഷിയാണ്. പുത്തൻ വിളകളുടെ പരീക്ഷണശാല കൂടിയാണ് ആനന്ദന്റെ കൃഷിയിടം. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത പുതിയ ഇനം പാവലിന്റെ പരിചരണത്തിലാണ് ഇപ്പോൾ. നേരത്തേയും ഓണക്കൂർ ഇനത്തിൽപ്പെട്ട പാവലിന്റെ പരീക്ഷണ കൃഷിയും വൻ വിജയമായിരുന്നു.
ചീരയും പടവലവും വെണ്ടയും പീച്ചിലും വഴുതനയും മുളകുംഒക്കെ മികച്ച വിളവാണിവിടെ. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വിളവെടുപ്പിൽ പഞ്ചായത്തംഗം പുഷ്പവല്ലി, കൃഷി ഓഫീസർ റോസ്മി ജോർജ്, എസ്ഡി അനില, രഞ്ചിത, ശെൽവരാജ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.