27 December 2025, Saturday

Related news

December 21, 2025
July 11, 2025
April 20, 2025
March 11, 2025
February 13, 2025
January 31, 2025
November 29, 2024
November 26, 2024
November 22, 2024
October 23, 2024

കുട്ടമ്പു‍ഴ വനത്തിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി, മൂന്ന് പേരും സുരക്ഷിതർ

Janayugom Webdesk
കുട്ടമ്പുഴ
November 29, 2024 9:32 am

കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വനത്തിലേക്ക് സ്ത്രീകള്‍ പോയത്. മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ അറിയിച്ചു. വനത്തിനുള്ളിൽ ആറ് കിലോമീറ്റർ അകലെ അറക്കമുത്തിയിൽ നിന്നാണ് മൂവരെയും കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സ്ത്രീകളെ വനത്തിൽ കാണാതായത്.

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും രാത്രി പലപ്പോ‍ഴും തിരച്ചിലിന് തടസ്സമായിരുന്നു. തുടർന്ന് ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുമായി ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്.

കാണാതായ മൂന്ന് സ്ത്രീകള്‍ക്കായി ഇന്നും തിരച്ചില്‍ ആരംഭിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ രാവിലെ അറിയിച്ചിരുന്നു. ഇന്നലെ പതിനഞ്ച് പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ ആണ് തിരച്ചിലിനിറങ്ങിയത്. വനം, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ അടങ്ങിയ സംഘം ആണ് തിരച്ചില്‍ നടത്തിയത്.

കന്നുകാലികള്‍ തിരിച്ച് എത്തിയതായി മന്ത്രി പറഞ്ഞു. മലയാറ്റൂര്‍ ഡിഎഫ്ഒ ശ്രീനിവാസ് അടക്കമുള്ളവരാണ് ഇന്നലെ മുതല്‍ തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. തൃശൂര്‍ സിസിഎഫ് ആടലരശനോട് സ്ഥലത്ത് എത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.