19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

ഷാൻവധക്കേസ്​: പ്രതികൾ ഒളിവിൽ

Janayugom Webdesk
ആലപ്പുഴ
December 19, 2024 6:06 pm

എസ്​ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ്​ ഷാൻ വധക്കേസിൽ ഹൈകോടതി ജാമ്യംറദ്ദാക്കിയ പ്രതികൾ ഒളിവിൽ. പ്രതികൾ ഇന്ന് കോടതിയിൽ കീഴടങ്ങാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈസാഹചര്യത്തിൽ പ്രതികളുടെ ജാമ്യക്കാർക്ക്​ നോട്ടീസ്​ അയക്കാൻ ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി-മൂന്ന് ജഡ്ജി എസ്​ അജി​കുമാർ ഉത്തരവിട്ടു. ​പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ അടുത്തമാസം ഏഴിലേക്ക്​ മാറ്റി.

കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ കേസിലെ രണ്ട്​ മുതൽ ആറുവരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന്​ തൈവെളിവീട്​​ വിഷ്ണു, പൊന്നാട്​ കുന്നുമ്മന്മേലിൽ സനന്ദ്​​, മാരാരിക്കുളം സൗത്ത്​ കടുവെട്ടിയിൽ വീട്ടിൽ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തിൽ അതുൽ, സൗത്ത്​ ആര്യാട്​ കിഴക്കേവെളിയത്ത്​ വീടവ്​ ധനീഷ്​ എന്നിവരുടെ ജാമ്യമാണ്​ ഹൈകോടതി റദ്ദാക്കിയത്​. ഇവർ കോടതിയിൽ ഹാജരായിരുന്നില്ല. ഈസാചര്യത്തിൽ കോടതി വീണ്ടും വാറണ്ട്​ പുറപ്പെടുവിച്ചു. കേസിൽ 11പേരാണ്​ പ്രതികളായിട്ടുള്ളത്​. ഇതിൽ ​മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്​, കൊക്കോതമംഗലം സ്വദേശി മുരുകേഷൻ, പൊന്നാട്​ സ്വദേശി പ്രണവ്​ എന്നിവർ കോടതിയിൽ ഹാജരായി. അസുഖംബാധിച്ചതിനാൽ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവർ എത്തിയിരുന്നില്ല. സ്​പെഷൽ പ്രോസിക്യൂട്ടർ പി.പി. ഹാരിസ്​ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.