22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

സമൂഹ വിവാഹത്തിൽ സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ല;35 പേരുടെ വിവാഹത്തിൽ നിന്നും 27 പേർ പിൻവലിഞ്ഞു.

പൊലീസ് സാന്നിദ്ധ്യത്തിൽ 8 ദമ്പതികളുടെ വിവാഹം നടത്തി സംഘാടകർ തടിയൂരി
Janayugom Webdesk
ചേർത്തല
December 22, 2024 4:44 pm

സമൂഹ വിവാഹത്തിൽ സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന വധൂവരൻമ്മാരടക്കമുള്ളവരുടെ പരാതിയെ തുടർന്ന് 35 പേരുടെ വിവാഹത്തിൽ നിന്നും 27 പേർ പിൻവലിഞ്ഞു. തർക്കങ്ങളും ബഹളത്തെയും തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ 8 ദമ്പതികളുടെ വിവാഹം നടത്തി സംഘാടകർ തടിയൂരി. ചേർത്തല വാരനാട് അഖിലാജ്ഞലി ആഡിറ്റോറിയത്തിലാണ് ഇന്ന് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കിത്. ചേർത്തല കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന സൽസ്നേഹഭവൻ സൊസൈറ്റി എന്ന സംഘാടനയുടെ 

രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡൻ, പ്രസിഡന്റ് എ ആർ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധൻ, സനിതസജി, അപർണ്ണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായി പ്രവർത്തനം നടത്തിയത്. ഇതര ജില്ലയിൽ നിന്നുമാണ് സംഘാടകർ ദമ്പതികളെ തിരഞ്ഞെടുത്തത്. എന്നാൽ ഇടുക്കി മുതുകാൻ മന്നൻ സമുദായത്തിൽ നിന്നു മാത്രം 22 ദമ്പതികൾ ഉണ്ടായിരുന്നു. താലിമാലയും രണ്ടു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞായിരുന്നു സംഘാടകർ വിവാഹ വാഗ്ദാനം ചെയ്തതെന്ന് സമുദായ നേതാവ് തങ്കൻ പറഞ്ഞു. എന്നാൽ വിവാഹ കൗൺസിലിങ്ങിൽ പോലും പറയാതെ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും, വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും മാത്രമാണെന്നറിയുന്നത്. 

ഇതേ തുടർന്ന് പ്രശ്നം രൂക്ഷമായതോടെ ചേർത്തല പൊലീസിൽ 22 വധുവരന്മാർ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അഖിലാഞ്ജലി ആഡിറ്റോറിയത്തിൽ ചേർത്തല എസ് ഐ യുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഒത്തു തീർപ്പായില്ല. ഇതേ തുടർന്ന് വിവാഹത്തിന് മുമ്പ് വേദിയിൽ ആദിവാസി നേതാക്കളും പ്രവർത്തകരും വേദിയിൽ കയറി മുദ്രാവാക്യം വിളിച്ചു. ചേർത്തല എ എസ് പി യുടെ അഭാവത്തിൽ ആലപ്പുഴ ഡിവൈ എസ് പി മധു ബാബുന്റെ നേതൃത്വത്തിൽകൂടുതൽ പൊലീസെത്തി വേദിയിൽ കയറിയവരെ താഴെയിറക്കി. സ്ഥിതി ശാന്തമാക്കി മറ്റുള്ള ദമ്പതിമാരുടെ വിവാഹം നടത്തി. ആദിവാസി വധൂവരൻമാരെ പ്രതിനിധികരിച്ച്65 ഓളം പേർ ഇടുക്കിയിൽ നിന്നും രണ്ട് വാഹനങ്ങളിൽവന്നിരുന്നു. ഇവർ വന്ന വാഹനങ്ങളുടെ തുക പോലും സംഘാടകർ നൽകിയില്ലെന്ന്കാട്ടി ആഡിറ്റോറിയ പരിസരത്തും, തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിലും പ്രതിഷേധം നടത്തിയ ശേഷമാണ് ആദിവാസികൾ മടങ്ങിയത്. സംഘാടകർക്കെതിരെ മാന‑ധന നഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സമുദായ നേതാക്കൾ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.