22 January 2026, Thursday

Related news

October 5, 2025
September 10, 2025
August 28, 2025
August 18, 2025
July 10, 2025
July 2, 2025
March 28, 2025
March 3, 2025
March 1, 2025
February 18, 2025

മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന പ്രകാശ് രാജിന്റെ വ്യാജചിത്രം; കന്നഡ സിനിമാ നിര്‍മാതാവിനെതിരെ കേസ്

Janayugom Webdesk
മൈസൂരു
February 2, 2025 6:52 pm

മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരെ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യാജചിത്രം നിര്‍മിച്ചതിനു പിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ”ഞാന്‍ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള പുണ്യസ്ഥലമാണ്. രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും തന്നെ മോശമായി ചിത്രീകരിക്കാനുമുള്ള ചിലരുടെ ശ്രമങ്ങള്‍ക്കെതിരേയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.