13 December 2025, Saturday

Related news

July 29, 2025
April 11, 2025
April 8, 2025
March 19, 2025
March 16, 2025
February 15, 2025
February 8, 2025
February 22, 2024
December 20, 2023
December 15, 2023

വികസനവും കരുതലും ഉൾക്കൊള്ളിച്ച ബജറ്റ്; ബഹ്‌റൈൻ നവകേരള

Janayugom Webdesk
മനാമ
February 8, 2025 5:53 pm

കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നതുൾപ്പടെ നിരവധി കരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്നു ബഹ്‌റൈൻ നവകേരള എക്സികുട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു. 

കേന്ദ്ര ബജറ്റിൽ കേരളത്തെ, പ്രത്യേകിച്ചു വയ നാടിനെ പാടെ അവഗണിച്ചപ്പോൾ ഈ ബജറ്റിൽ വായനാടിന് 750 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കാർഷിക മേഖലക്ക് 3000 കോടി,പ്രവാസി പുനരധിവാസത്തിന് 7750 കോടി, നോർക്കയ്ക്കു 150.81 കോടി, പ്രവാസി സംരംഭങ്ങൾ ആരംഭിക്കുന്നതിനു 25 കോടി, പ്രവാസി കേരളീയർക്കായി ലോകകേരള കേന്ദ്രം,റവന്യൂസേവനങ്ങൾക്കായുള്ള റവന്യൂപോർട്ടൽ തുടങ്ങി സമസ്ത മേഖലയേയും പരി ഗണിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സുരക്ഷിത കുടിയേറ്റത്തിനും പ്രവാസി ക്ഷേമത്തിനും കരുത്തു പകരുന്നതും അടിസ്ഥാന വർഗ്ഗങ്ങളോടുള്ള കരുതലും കേരളത്തിന്റെ ഭാവി ലക്ഷ്യമാക്കി ഇടതുപക്ഷ മൂല്യങ്ങളിൽ അടിസ്ഥാനമായ ബജറ്റാണി തെന്നും ബഹ്‌റൈൻ നവകേരള എക്സികുട്ടീവ് കമ്മറ്റി വാർത്തകുറിപ്പിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.