3 February 2026, Tuesday

മെറിൻ ജോസഫ് അസിസ്റ്റന്റ് ഐ ജിയാകും, സുജിത്ത്ദാസിന് ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി സൂപ്രണ്ടായി നിയമനം; പൊലീസിൽ അഴിച്ചുപണി

Janayugom Webdesk
തിരുവനന്തപുരം
March 25, 2025 7:29 pm

സംസ്ഥാന പൊലീസിൽ അഴിച്ചുപണി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന മെറിൻ ജോസഫിനെ അസിസ്റ്റന്റ് ഐജി (പോളിസി) തസ്തികയിൽ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. സസ്പെൻഷന് ശേഷം തിരിച്ചെടുത്ത സുജിത്ത്ദാസിന് ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി സൂപ്രണ്ടായി നിയമനം നൽകി. 

അഡിഷണൽ ഐജി (പോളിസി) യായിരുന്ന ജെ കിഷോർ കുമാറിനെ ലീഗൽ മെട്രോളജി കൺട്രോളറായി നിയമിച്ചു. നിലവിൽ സൂപ്രണ്ടായിരുന്ന എസ് ദേവമനോഹറിനെ അഡീഷണൽ എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്) ആയും നിയമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.