
മംഗളൂരു നഗരത്തിലുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തി. ഗുണ്ടാസംഘത്തലവൻ സുഹാസ് ഷെട്ടിയുടെ(42) കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിലെങ്ങും സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്. മെയ് 1 ന് രാത്രി ബാജ്‌പെയിലെ കിന്നികാംബ്ലയിൽ വച്ച് സുഹാസിനെ ഒരു കൂട്ടം അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലുമായി ഷെട്ടിക്കെതിരെ അഞ്ച് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2022ൽ കട്ടിപ്പള്ളെ മംഗലപേട്ട സ്വദേശി മുഹമ്മദ് ഫാസിലിന്റെ(23) കൊലപാതക കേസിലെ പ്രതികളിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട ഷെട്ടി. ഫാസിലിന്റെ കൊലപാതകം തീരദേശ മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. സുഹാസിൻറെ മരണത്തോടനുബന്ധിച്ച് ബജ്‌റംഗ്ദൾ നഗര ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തുകയായിരുന്നു. മെയ് 2 ന് രാവിലെ 6 മണിക്ക് പ്രാബല്യത്തിൽ വന്ന നിയന്ത്രണങ്ങൾ മെയ് 6 ന് രാവിലെ 5 മണി വരെ നിലനിൽക്കും. ക്രമസമാധാന പാലനത്തിനായി പോലീസ് നഗരത്തിലുടനീളം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.